എന്‍റെ പ്രീയന്‍ യേശു രാജന്‍ | KESTER | Evergreen Malayalam Christian Devotional Songs

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
773 Views
ഈ ഗാനവും അനുഗ്രഹീത ശബ്ദത്തില്‍...
എന്‍റെ പ്രീയന്‍ യേശു രാജന്‍ വീണ്ടും വരാറായി
ഹല്ലേലുയ്യ - വേഗം വരാറായി
ആയിരം പതിനായിരങ്ങളില്‍ അതിസുകുമാരനവന്‍
എനിക്ക് - അതിസുകുമാരനവന്‍
കുരിശില്‍ രക്തം ചൊരിഞ്ഞു വീണ്ടെടു -
ത്താവിയെ നല്‍കിയവന്‍ - എനിക്ക്
ആവിയെ നല്‍കിയവന്‍
വല്ലഭനെന്റെ അല്ലല്‍ തീര്‍ത്തവന്‍
നല്ലവന്‍ എല്ലാമവന്‍ - എനിക്ക്
ആമയം തീര്‍ത്താമോദം പൂണ്ടോമനപ്പുലരിയതില്‍
ചേര്‍ത്തിടും - ഓമന പുലരിയതില്‍
രാത്രികാലം കഴിഞ്ഞിടാറായ് യാത്രയും തീരാറായ്
ഈലോക യാത്രയും തീരാറായ്
അത്തിവൃക്ഷം തളിര്‍ത്തതിന്റെ കൊമ്പുകള്‍ ഇളതായി
അതിന്‍റെ കൊമ്പുകള്‍ ഇളതായി
അടുത്തു വേനലെന്നറിഞ്ഞു കൊള്‍ക - വാതിലടയ്ക്കാറായ്
കൃപയുടെ വാതിലടയ്ക്കാറായ്
എന്‍ വിനകള്‍ തീര്‍ന്നിടാറായ് എന്‍ പുരി കാണാറായ്
ഹല്ലേലുയ്യ - എന്‍ പുരി കാണാറായ്
പ്രതിഫലങ്ങള്‍ ലഭിച്ചിടാറായ് പൊന്‍മുടി ചൂടാറായ്
ഹല്ലേലുയ്യ - പൊന്‍മുടി ചൂടാറായ്...
Category
Christian Videos

Post your comment